ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍. ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ പ്രശ്നങ്ങള്‍ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തെന്നും ചര്‍ച്ച നടത്തിയ വിവരം മറച്ച് വെച്ചുവെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാണിച്ചു. എന്താണ് ചര്‍ച്ച നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം, മുസ്ലിം സംഘടനകള്‍ ചര്‍ച്ചയെ തള്ളിപ്പറഞ്ഞതാണ്. ആര്‍ എസ് എസ് നിലപാടുകളെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആര്‍ എസ് എസ്-ജമാത്തെ ഇസ്ലാമി ഉയര്‍ത്തുന്നത് മതരാഷ്ട്രവാദമാണ് എന്നും ജമാത്തെ ഇസ്ലാമി കാപട്യം നിറഞ്ഞ സംഘടനയാണ് എന്നും ജലീല്‍ ചൂണ്ടിക്കാട്ടി. ആര്‍ എസ് എസിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ വാപ്പയാകാന്‍ ശ്രമിക്കുകയാണെന്നും കെ ടി ജലീല്‍ തുറന്നടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here