കെടിയു പ്രൊ വൈസ് ചാന്‍സലര്‍ വിരമിച്ചു

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഡോ. എസ്.അയൂബ് വിരമിച്ചു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയിരിക്കെ 2019 ലാണ് ഡോ. എസ് അയൂബ് പ്രൊ വൈസ് ചാന്‍സലറായി സ്ഥാനമേറ്റെടുക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റുകളും ഡിജിറ്റലായി വിദ്യാര്‍ത്ഥികളുടെ പോര്‍ട്ടലില്‍ ലഭ്യമാക്കിയ ആദ്യത്തെ സര്‍വ്വകലാശാലയെന്ന ഖ്യാതി സാങ്കേതിക സര്‍വകലാശാലക്ക് സ്വന്തമായത് ഡോ. എം എസ് രാജശ്രീ വൈസ് ചാന്‍സലറും ഡോ. എസ്. അയൂബ് പ്രൊ വൈസ് ചാന്‍സലറും ആയ കാലയളവിലാണ്. 2020 ലെ കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തി കൃത്യസമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനായതും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News