ട്രൈ ചെയ്യൂ ആലിയാഭട്ടിന്റെ ഈ ക്യൂട്ട് ഹെയര്‍ സ്‌റ്റൈല്‍ ഈസിയായി

സിനിമാതാരങ്ങളുടെ സ്റ്റൈല്‍ അനുകരിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അവരുടെ വസ്ത്രവും മേക്കപ്പും ഹെയര്‍സ്‌റ്റൈലുമെല്ലാം ഇങ്ങനെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തില്‍ അടുത്തിടെ ശ്രദ്ധനേടിയ ഒന്നാണ് നടി ആലിയ ഭട്ടിന്റെ ഹെയര്‍സ്റ്റൈല്‍. കഴിഞ്ഞ ദുവസം മുംബൈയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആലിയ ചെയ്ത ഹെയര്‍സ്റ്റൈലാണ് കൂടുതല്‍ പേരെയും ആകര്‍ഷിച്ചത്.

ബൂട്ട്ക്കട്ട് ജീന്‍സിനൊപ്പം എഡമാമയുടെ ടീഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്. ഇതിനൊപ്പം ഒരു ബ്ലേസറും ധരിച്ചിട്ടുണ്ട്. ഹൈ പോണി കെട്ടിയശേഷം മുടി പിന്നിയിട്ടിരിക്കുന്ന ആലിയയുടെ ഹെയര്‍സ്‌റ്റൈലാണ് കൂടുതല്‍ ആളുകളെയും ആകര്‍ഷിച്ചത്.

ആദ്യം മുടി നന്നായി ചീകി ഹൈപോണിടെയ്ല്‍ കെട്ടണം. കെട്ടിവച്ചിരിക്കുന്ന മുടിയില്‍ നിന്ന് ഒരു ചെറിയ ഭാഗമെടുത്ത് ഹെയര്‍ബാന്‍ഡ് മറയ്ക്കാം. അതിനുശേഷം മുടി മൂന്നായി പകുത്തി പിന്നിയെടുക്കണം. അറ്റം ബാന്‍ഡ് ഉപയോഗിച്ച് കെട്ടിവച്ചതിന് ശേഷം പിന്നലുകള്‍ ഒന്ന് അയച്ചുകൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News