മദ്യം നല്‍കി കോഴിക്കോട്ട് നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ശനിയാഴ്ച രാത്രിയാണ് കോഴിക്കോട് നഗരത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സുഹൃത്തുക്കളായ രണ്ടുപേര്‍ സഹപാഠിയായ നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചു. ലൈംഗീക അതിക്രമത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അക്രമികളായ സഹപാഠികള്‍ കടന്നുകളഞ്ഞു.

എറണാകുളം സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. സഹപാഠികളായ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് അവര്‍ താമസിക്കുന്ന വീട്ടിലേക്ക് ക്ഷണിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News