വനിത ടിടിആറിനെ ആക്രമിച്ച കേസ്, അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

വനിതാ ടിക്കറ്റ് പരിശോധകയെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മൂന്നില്‍ കീഴടങ്ങിയ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തുരിക്കുന്നത്.

കഴിഞ്ഞ ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ അര്‍ജുന്‍ ആയങ്കിയെയും കൂട്ടരെയും ടി ടി ആര്‍ പിടികൂടി. തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും വനിതാ ടി ടി ആറിനെ ആക്രമിക്കുകയുമായിരുന്നു. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വേ ടിക്കറ്റ് പരിശോധക പരാതി നല്‍കി. എന്നാല്‍ സംഭവം നടന്ന തൃശ്ശൂരിലേക്ക് കേസ് മാറ്റുകയായിരുന്നു.

ജാമ്യത്തിനായി ആയങ്കി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ ആയിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് കോടതി മൂന്നില്‍ അര്‍ജുന്‍ ആയങ്കി കീഴടങ്ങി. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ആണ് ആയങ്കിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും എന്ന പൊലീസിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി അര്‍ജുന്‍ ആയങ്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസെടുത്ത റെയില്‍വേ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration