മോഹന്‍ലാലിന് മാറ്റമില്ല, പക്ഷെ മമ്മൂട്ടിയെപ്പോലെ വ്യത്യസ്തമായ സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ല

പണ്ടത്തെ മോഹന്‍ലാലും ഇന്നത്തെ മോഹന്‍ലാലും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മോഹന്‍ലാലിനുണ്ട്. പക്ഷേ അദ്ദേഹം അത് ചെയ്യുന്നില്ല. മമ്മൂട്ടി നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ടെന്ന്. മമ്മൂട്ടി വ്യത്യസ്തമായ പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്ന നടനാണ്. സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ല എന്ന് കരുതി മോഹന്‍ലാലിന്റെ അഭിനയം പോയി എന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.

ഇപ്പോഴുള്ള മമ്മൂട്ടി സിനിമകള്‍ക്ക് കുറച്ചുകൂടി ഓജസും തേജസുമുണ്ട്. അതൊരു ശ്രമമാണ്. കുറച്ച് കൂടി ഉള്ളടക്കത്തിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോള്‍ ഈ കണ്ടന്റിലേക്ക് തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊരു ഉള്‍ക്കാഴ്ച അദ്ദേഹത്തിലേക്ക് പോകുന്നുണ്ടാവും. പ്രായം കൂടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ നിലനില്‍ക്കണം, എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം ആ രീതിയില്‍ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത അയാളിലുണ്ടെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News