ഫഹദ് ഫാസിലിന് പിന്നിലും ആദായനികുതി വകുപ്പ്; കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു

കൊച്ചിയിലെ ആദായനികുതി ഓഫീസില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് നടന്‍ ഫഹദ് ഫാസില്‍ എത്തിയത്. അഡ്വാന്‍സ് തുകകളും ഇതര ഭാഷകളില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും കിട്ടിയ വലിയ തുകകളും കണക്കുകളില്‍ ഉള്‍പ്പെടുത്താത്തതാണ് താരത്തെ വിളിച്ചുവരുത്താന്‍ കാരണം.

കോടിക്കണക്കിന് രൂപയുടെ അഡ്വാന്‍സ് തുക ഫഹദ് കണക്കില്‍ കാണിച്ചിട്ടില്ല. ഇതില്‍ വിശദീകരണം തേടിയാണ് ആദായനികുതി വകുപ്പ് ഫഹദിനെ വിളിപ്പിച്ചത്. കണക്കുകളില്‍ ചില വ്യക്തത നല്‍കാനാണ് എത്തിയതെന്ന് ഫഹദ് ഫാസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സിനിമാതാരങ്ങളെ വരും ദിവസങ്ങളില്‍ വിളിച്ചുവരുത്തുമെന്ന സൂചനയാണ് ഐടി വൃത്തങ്ങള്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News