നിരവധി പുത്തന്‍ ഫീച്ചറുകള്‍ തുടര്‍ച്ചയായി പുറത്തിറക്കി വാട്സ് ആപ്പ്. ഏറ്റവും ഒടുവിലായി ഒരേ സമയത്ത് 100 ചിത്രങ്ങള്‍ വരെ അറ്റാച്ച് ചെയ്ത് ചാറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചര്‍ വൈകാതെ ഏവര്‍ക്കും ലഭ്യമാകുമെന്നാണ് വാട്സ് ആപ്പ് അറിയിച്ചത്. ബീറ്റാ വേര്‍ഷ്യനിലാണ് ഇത് ആദ്യം ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. വാട്സാപ്പിന്റെ ഐ ഒഎസില്‍ ഉപയോഗിക്കുന്ന വേര്‍ഷ്യനില്‍ ഇനി മുതല്‍ പിക്ക് ഓണ്‍ പിക്ക് സേവനം ലഭ്യമാകുമെന്നും വാട്സ്ആപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പിക്ക് ഇന്‍ പിക്ക് സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുമ്പോള്‍ തന്നെ വേറെ ആപ്പും ഓപ്പണ്‍ ചെയ്ത് വെക്കുവാനാകും. ഐഒഎസില്‍ ഉപയോഗിക്കുന്ന 23.3.77 വേര്‍ഷനിലാകും പിക്ക് ഓണ്‍ പിക്ക് സേവനം ആദ്യം എത്തുക. കഴിഞ്ഞ മാസങ്ങളില്‍ വാട്സ്അപ്പ് നിരവധി പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here