മാതാപിതാക്കള്‍ക്കായി പുത്തന്‍ വീട് നിര്‍മ്മിച്ചു നല്കി നടന് ധനുഷ്. ചെന്നൈ പൊയസ് ഗാര്‍ഡനിലാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇനി മാതാപിതാക്കള്‍ക്കൊപ്പം ഈ വീട്ടിലായിരിക്കും ധനുഷ് താമസിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 150 കോടിയിലേറെയാണ് പുതിയ വീടിന്റെ വില. ശിവരാത്രി ദിനത്തിലായിരുന്നു ധനുഷ് തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനം നടത്തിയത്. 2021 ലാണ് വീടിന്റെ നിര്‍മാണം തുടങ്ങിയത്. കഴിഞ്ഞ മാസമാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും കഴിഞ്ഞത്.
തന്റെ പുതിയ വീട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സല്‍ക്കാരവും ധനുഷ് ഒരുക്കി. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധനുഷിന്റെ ‘തിരുടാ തിരുടി’, ‘സീഡന്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവയാണ് പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here