കൂട്ടപ്പിരിച്ചുവിടല്‍ നടത്തില്ലെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ആഗോളതലത്തില്‍ ടെക് കമ്പനികളുള്‍പ്പെടെ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അനുകൂല നിലപാടുമായി ഇന്ത്യന്‍ വന്‍കിട ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. മറ്റ് ടെക് കമ്പനികളില്‍ വന്‍ കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ടിസിഎച്ച്എച്ച് ആറിന്റെ തലവനായ മിലിന്ദ് ലക്കാദ് വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാരെ ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് മാത്രമല്ല, മറ്റ് കമ്പനികളില്‍ നിന്നും തൊഴില്‍ നഷ്ടമായ ജീവനക്കാരെ ടിസിഎസില്‍ നിയമിക്കുന്ന കാര്യം പരിഗണനയിലാണെന്നും എച്ച് ആര്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യമുള്ളവരെ വളര്‍ത്തിയെടുക്കുന്നതാണ് ടിസിഎസിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ ഐടി കമ്പനികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തിയ സമയത്തും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് വന്‍ കരാറുകളിലേര്‍പ്പെടുന്നത് ശ്രദ്ധേയമായിരുന്നു. യുകെയിലെ സാമ്പത്തിക സേവന കമ്പനിയായ ഫീനിക്സ് ഗ്രൂപ്പുമായി 5986 കോടി രൂപയുടെ കരാറിലേര്‍പ്പെടുന്നതായി ഏതാനും ദിവസം മുമ്പാണ് ടിസിഎസ് പ്രഖ്യാപിച്ചത്

ലോകത്തെ വന്‍കിട ടെക് കമ്പനികളില്‍ വലിയരീതിയിലുള്ള പിരിച്ചുവിടലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗൂഗിള്‍, ട്വിറ്റര്‍, മെറ്റ തുടങ്ങിയ കമ്പനികളിലായി പതിനായിരങ്ങള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration