പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനവുമായി മെറ്റ

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം തുടങ്ങി മെറ്റ. വെരിഫിക്കേഷന്‍ ബാഡ്ജ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. പ്രതിമാസം 11.99 ഡോളര്‍ മുതല്‍ 14.99 ഡോളര്‍ വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുമ്പോഴുള്ള നിരക്ക്.

കൂടാതെ, അക്കൗണ്ടിന് കൂടുതല്‍ സുരക്ഷിതത്വവും വിസിബിലിറ്റിയും റീച്ചും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും വാഗ്ദാനങ്ങളില്‍പ്പെടുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ സേവനം പ്രഖ്യാപിച്ചത്. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആരംഭിച്ചിരുന്നു.

ഇതിന് മുന്‍പ്, പരസ്യ വിതരണത്തെ ആശ്രയിച്ചായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വരുമാനം. ശക്തമായ നിയന്ത്രണങ്ങള്‍ പരസ്യ വിതരണത്തില്‍ വന്നത് കമ്പനികള്‍ക്ക് തിരിച്ചടിയായാവുകയും ചെയ്തു. പൊതുവിലുള്ള സാമ്പത്തികമാന്ദ്യവും കമ്പനികളെ ബാധിച്ചിട്ടുണ്ട്.

ട്വിറ്ററിന്റേതിന് സമാനമായ സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് മെറ്റയും പ്രഖ്യാപിച്ചിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ട്വിറ്ററും വെരിഫിക്കേഷന്‍ ബാഡ്ജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News