വ്യവസായത്തില്‍ കേരളം കൊച്ചു കേരളമല്ല

കേരളം വ്യവസായ സംരഭങ്ങള്‍ക്ക് പറ്റിയ മണ്ണല്ലെന്ന പൊതുബോധം പ്രചരിക്കപ്പെടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ വ്യാവസായിക മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് നേരെ കണ്ണടച്ചാണ് ഇത്തരം പ്രചാരണം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ വി.കെ.സി ഗ്രൂപ്പിന്റെ വിജയഗാഥ വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പങ്കുവയ്ക്കുമ്പോള്‍ അതിന്  മാനങ്ങളേറെയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി രാജീവ് വി.കെ.സി ഗ്രൂപ്പിന്റെ വിജയഗാഥ പങ്കുവച്ചിരിക്കുന്നത്.

‘ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചെരുപ്പ് നിര്‍മ്മാണ കമ്പനികളിലൊന്നായ വി.കെ.സി തമിഴ്‌നാടിലാണോ കര്‍ണാടകയിലാണോ എന്ന് ചോദിച്ചാല്‍ ഒരല്‍പ്പം സംശയത്തോടെയാണെങ്കിലും ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പേര് നമ്മളെല്ലാം പറയും. അതേസമയം ഈ വികെസി ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത് കേരളത്തിലാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസം വരികയുമില്ല. അത്രമേല്‍ കേരളം വ്യവസായങ്ങള്‍ വളരാത്ത നാടാണെന്ന പൊതുബോധം മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ മലയാളികളെല്ലാവരും ഒരു തവണയെങ്കിലും ഇട്ടിട്ടുള്ള വികെസി ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത് കേരളത്തില്‍ തന്നെയാണ് എന്ന് നാം മനസിലാക്കണം’ പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചെരുപ്പ് നിര്‍മ്മാണ കമ്പനികളിലൊന്നായ വി.കെ.സി തമിഴ്‌നാടിലാണോ കര്‍ണാടകയിലാണോ എന്ന് ചോദിച്ചാല്‍ ഒരല്‍പ്പം സംശയത്തോടെയാണെങ്കിലും ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പേര് നമ്മളെല്ലാം പറയും. അതേസമയം ഈ വികെസി ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത് കേരളത്തിലാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസം വരികയുമില്ല. അത്രമേല്‍ കേരളം വ്യവസായങ്ങള്‍ വളരാത്ത നാടാണെന്ന പൊതുബോധം മാധ്യമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ മലയാളികളെല്ലാവരും ഒരു തവണയെങ്കിലും ഇട്ടിട്ടുള്ള വികെസി ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത് കേരളത്തില്‍ തന്നെയാണ് എന്ന് നാം മനസിലാക്കണം.
കോഴിക്കോടിനെയും കേരളത്തെയും ചെരുപ്പ് നിര്‍മാണ രംഗത്ത് പ്രശസ്തി കൈവരുന്നതിന് തുടക്കം കുറിച്ച കേരളത്തിലെ ആദ്യത്തെ വിര്‍ജിന്‍ PVC ചെരുപ്പ് നിര്‍മാണം വികെസിയുടെ സ്ഥാപനങ്ങളിലാണ് തുടങ്ങിയത്. പിന്നീട് ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ മൈക്രോ സെല്ലുലാര്‍ PVC ചെരുപ്പുകള്‍, സൗത്ത് ഇന്ത്യയിലെ ആദ്യത്തെ എയര്‍ ഇന്‍ജെക്ടഡ് PVC ചെരുപ്പുകള്‍, സൗത്ത് സെന്‍ട്രല്‍ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ജെക്ടഡ് EVA ചെരുപ്പുകള്‍, എന്നിവ നിര്‍മ്മിക്കാനാരംഭിച്ചതും വികെസി തന്നെ. സ്ഥാപനം ആരംഭിച്ച കാലത്ത് പ്രതിദിനം 600 ജോഡി വികെസി ഹവായി പുറത്തിറക്കിക്കൊണ്ടിരുന്നതില്‍ നിന്ന് ഇപ്പോള്‍ പ്രതിദിനം വിവിധ മോഡലുകളിലായി 6ലക്ഷത്തിലധികം പാദരക്ഷകള്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് വികെസി വളര്‍ന്നു.
സാധാരണക്കാരന് അപ്രാപ്യമായിരുന്ന PU ചെരുപ്പുകള്‍ കേരളത്തില്‍ നിര്‍മ്മിക്കുകയും, അത് സാധാരണക്കാരനുകൂടി താങ്ങാവുന്ന വിലയില്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയും ചെയ്തത് വികെസിയാണ്. ഇതോടെ കേരളത്തിന് പുറത്തുനിന്നും ചെരുപ്പ് ഉത്പന്നങ്ങളുടെ ഇറക്കുമതിയും വലിയ രീതിയില്‍ കുറഞ്ഞു.
വികെസി ഗ്രൂപ്പിന് ഇന്ന് കേരളത്തില്‍ 15 ഉത്പാദന യൂണിറ്റുകളുണ്ട്. നിരവധി മോഡലുകളില്‍ ആകര്‍ഷകമായ പാദരക്ഷകള്‍ നിര്‍മ്മിക്കുന്ന ഈ സ്ഥാപനങ്ങളിലൂടെ 3000ത്തില്‍ അധികം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്നു. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലധികമാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വികെസി, കേരളത്തിലെ മാനുഫാക്ചറിങ്ങ് രംഗത്തെ പ്രധാനപ്പെട്ട സ്ഥാപനമാണ്. നിരവധി നേട്ടങ്ങളും അവാര്‍ഡുകളും കൈവരിച്ച് കേരളത്തിന്റെ അഭിമാനമായ വികെസിയില്‍ നിന്ന് നിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലേക്കും വിവിധ വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിയും ചെയ്യുന്നുണ്ട്.
വ്യവസായത്തില്‍_കേരളം_കൊച്ചുകേരളമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration