കുട്ടികളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്ത ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു

കുവൈറ്റില്‍ സ്വന്തം കുട്ടികളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്ത ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ കടലൂരില്‍ നിന്നുള്ള അഖില കാര്‍ത്തിയാണ് കഴിഞ്ഞ ദിവസം തന്റെ രണ്ടു കുട്ടികളെയും കൊന്നതിന് ശേഷം ആറുനില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കുവൈറ്റിലെ ഫഹാഹീലില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ചാടിയത്.

പന്ത്രണ്ടും പത്തും വയസുള്ള കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം താമസിക്കുന്ന ഫ്‌ളാറ്റിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു ഇവര്‍. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു അഖില. അകത്ത് നിന്നും പൂട്ടിയിരുന്ന ഫ്‌ളാറ്റിന്റെ ഡോര്‍ പൊലീസ് എത്തി പൊളിക്കുകയായിരുന്നു. അകത്ത് കടന്നപ്പോഴാണ് വീടിനകത്ത് കുട്ടികള്‍ മരിച്ചു കിടക്കുന്നത് കണ്ടത്.

അഖിലയും ഭര്‍ത്താവും കുവൈറ്റില്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News