പഠനത്തിനൊപ്പം ജോലിയും വരുമാനവും ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി കെഎന്‍. ബാലഗോപാല്‍. ‘ഭാവികേരളത്തിന്റെ വികസന സാധ്യതകളും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ യുവാക്കളുമായി കൊല്ലത്ത് സംവദിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക രംഗത്തെ മികച്ച സാധ്യതകളും പുതിയ ആശയങ്ങളും രൂപപ്പെടുത്താന്‍ കഴിയുന്നത് യുവത്വത്തിനാണ്. ക്യാമ്പസുകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളേയും സര്‍ക്കാര്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ആമുഖ സംഭാഷണത്തിന് ശേഷം വിദ്യാഭ്യാസവും തൊഴിലും വികസനവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ യുവാക്കള്‍ ഉയര്‍ത്തി. വൈകുന്നേരം വരെ പഠിച്ചിട്ട് ഹോസ്റ്റലില്‍ എത്തിയാല്‍ വൈകിട്ട് 6 മണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയെയും മന്ത്രി ആശ്വസിപ്പിച്ചു. ചില വനിതാ ഹോസ്റ്റലുകളെങ്കിലും ഇപ്പോഴും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തിന് പരിഹാരം കാണാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here