രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അവകാശ ലംഘന നടപടിക്ക് നീക്കം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പ്രിവിലേജ് കമ്മിറ്റിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടു. 9 കോണ്‍ഗ്രസ് എംപിമാര്‍ക്കും മൂന്ന് എഎപി എംപിമാര്‍ക്കുമെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി എംപിമാര്‍ നടുത്തളത്തില്‍ പ്രതിഷേധിച്ചത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
ആദ്യഘട്ട ബജറ്റ് സമ്മേളന കാലയളവില്‍ ഇരുസഭകളിലെയും പ്രതിപക്ഷ പ്രതിഷേധം ഭരണപക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. രണ്ടാംഘട്ട ബജറ്റ് സമ്മേളനം മാര്‍ച്ച് 13ന് ആരംഭിക്കാനിരിക്കെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുവാനുള്ള സഭാ അധ്യക്ഷന്റെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here