ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു. ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രണ്ടാഴ്ച മുമ്പ് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 47,000 പേര്‍ മരണപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ ഞായറാഴ്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. ലബനോന്‍, സിറിയ, ഈജിപ്ത്, പലസ്തീന്‍ എന്നീ രാജ്യങ്ങളിലും ഇതിന്റെ തുടര്‍ചലനം ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here