സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍. ഇന്ന് വൈകുന്നേരം ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വച്ച് ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിക്കും. ബൈക്ക്,കാര്‍ റാലികളുടെ അകമ്പടിയോടെയായിരിക്കും ജില്ലാ അതിര്‍ത്തിയിലെ സ്വീകരണം.
പത്ത് സ്വീകരണ കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരിന്റെ ചുവന്ന മണ്ണിലേക്ക് ജാഥയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കണ്ണൂരിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിക്കും.
മൂന്ന് ദിവസങ്ങളിലാണ് കണ്ണൂര്‍ ജില്ലയില്‍ ജാഥാ പര്യടനം. പത്ത് സ്വീകരണ കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഹാളിലും വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളിലും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയിലെ പൗര പ്രമുഖരുമായി ചര്‍ച്ച നടത്തും.
സ്വീകരണ കേന്ദ്രങ്ങളില്‍ ചുവപ്പ് വോളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഹോണറുമുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ണൂരിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ വയനാട് ജില്ലയില്‍ പ്രവേശിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here