ഇന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 175-ാം ജന്മദിനം

ഇന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 175-ാം ജന്മദിനം. കമ്മ്യൂണിസ്റ്റ് ലീഗിന്റെ നിര്‍ദ്ദേശമനുസരിച്ച് രണ്ടുമാസം പണിപ്പെട്ട് മാര്‍ക്സും എംഗല്‍സും രചിച്ചതാണ് ഈ കൈപ്പുസ്തകം. പ്രായം കൂടുന്തോറും പുതിയ ചുമതലകള്‍ ഏറ്റെടുത്ത് മുന്നോട്ടു പോവുകയാണ് ഈ പ്രകടനപത്രിക.

ചരിത്രകാലമത്രയും ഓര്‍മ്മ ദിനങ്ങളും രക്തസാക്ഷി ദിനങ്ങളും മാത്രം ആചരിക്കേണ്ടി വരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ജന്മദിനമാകുമിത്. അവരുടെ ഏറ്റവും പ്രിയപ്പെട്ട പണിയായുധം ഏറ്റവും സൂക്ഷ്മതയോടെ നിര്‍മ്മിക്കപ്പെട്ട് പുറത്തിറങ്ങിയ ദിനമാണിന്ന്. മനുഷ്യ ചരിത്രം വര്‍ഗസമരചരിത്രമായി പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പണിയായുധം.

യൂറോപ്പിനെ പിടികൂടിയ, മനുഷ്യവേദനയെ സംഘടിപ്പിച്ച ആ ഭൂതം പിറവി കൊണ്ടിട്ട് 175 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1848 ഫെബ്രുവരി 21ന് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് കെട്ടിപ്പടുത്ത തൊഴിലാളി മാനിഫെസ്റ്റോ പ്രകാശിതമാകുകയായിരുന്നു. ജര്‍മന്‍ ഭാഷയില്‍ എഴുതപ്പെട്ട ആ നോട്ടുബുക്ക് വലിപ്പത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പരിഭാഷപ്പെടുത്തിയ പുസ്തകമായി മാറി. മോസ്‌കോ മുതല്‍ മുനയന്‍കുന്ന് വരെ സിദ്ധാന്തത്തിനും പ്രയോഗത്തിനും മാര്‍ഗദര്‍ശിയായി.

കൊടിക്കാലുകള്‍ക്ക് ബലവും പോരാട്ടങ്ങള്‍ക്ക് കടുപ്പവും കൂടേണ്ട കാലത്ത് അനിവാര്യമാകുകയാണ് മാനിഫെസ്റ്റോയുടെ പുനര്‍വായന. ഭരണകൂടത്താല്‍ ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ചങ്ങലകള്‍ പൊട്ടിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കല്‍ മനുഷ്യസാധ്യമാക്കാന്‍ ഈ പ്രകടന പത്രിക യുഗങ്ങളോളം ഇടപെട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News