അമ്പും വില്ലും ആര്‍ക്കെന്ന് ഇനി സുപ്രീംകോടതി തീരുമാനിക്കും

ശിവസേന പിളര്‍പ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്നു മുതല്‍ അന്തിമവാദം കേള്‍ക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാര്‍ക്കുമെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമോ എന്നതാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന മുഖ്യവിഷയം.

പാര്‍ട്ടി പിളര്‍ത്തുന്നത് കൂറുമാറ്റമാണോ, വിമത പ്രവര്‍ത്തനം ഉള്‍പാര്‍ട്ടി ജനാധിപത്യമായി കണക്കാക്കാനാകുമോ എന്നീ വിഷയങ്ങളും കോടതി പരിഗണിക്കും. ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യവും കോടതി പരിശോധിക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലും വാദം കേള്‍ക്കണമെന്ന് ഉദ്ധവ് പക്ഷം ആവശ്യപ്പെടും.

2019ലെ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് ആകെ ലഭിച്ച വോട്ടിന്റെ 76 ശതമാനവും നേടിയത് ഷിന്‍ഡെയ്ക്കൊപ്പമുള്ള എംഎല്‍എമാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News