ആ ശബ്ദം ഇന്ന് മഞ്ജു വാര്യര്‍ തിരിച്ചറിയുമോ?

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിചാരണക്കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മനസിലാക്കാനാണ് വിസ്താരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും തന്നെയാണോ എന്നതിൽ മഞ്ജു വാര്യരുടെ മൊഴി നിർണായകമായേക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം വിചാരണ കോടതിയിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് മഞ്ജു വാര്യരുടെ വിസ്താരം മാറ്റിവെക്കാൻ വിചാരണ കോടതി തീരുമാനിച്ചു. എന്നാൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെയാണ് സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യർ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകുന്നത്. ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കുന്നത് പ്രതി ആകരുത് എന്ന അതിജീവിതയുടെ അഭിഭാഷകന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യുഷന് അവസരം ലഭിച്ചിരിക്കുന്നത്.

മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ചായിരുന്നു ദിലീപ് നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ഇത് തള്ളിയ കോടതി വിസ്താരത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച എല്ലാ സാക്ഷികളുടെയും വിസ്താരം തുടരാമെന്നും വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എട്ടാംപ്രതി ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News