കണ്‍സ്യൂമര്‍ ഫെഡ് ഉപഭോക്താക്കളുടെ വീടുകളിലേക്ക്

പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഗൃഹസന്ദര്‍ശനവുമായി കണ്‍സ്യൂമര്‍ ഫെഡ്. ഉപഭോക്തൃ സൗഹൃദ ക്യാമ്പയിനില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് മുന്നേറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണം. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയുകയാണ് കണ്‍സ്യൂമര്‍ഫെഡ്.

ഭരണ സമിതിയംഗങ്ങളും 2500-ഓളം വരുന്ന ജീവനക്കാരും സംസ്ഥാന വ്യാപകമായി ഉപഭോക്താക്കളുടെ വീടുകളിലെത്തും. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. ‘ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം, ഉപഭോക്താവാണ് രാജാവ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് ക്യാമ്പയിന്‍. ക്യാമ്പയിന്റെ ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെസ് ചെയര്‍മാന്‍ എം. മെഹബൂബ് നിര്‍വ്വഹിച്ചു.

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ സ്‌ക്കൂള്‍മാര്‍ക്കറ്റുകള്‍, നീതി ഗ്യാസ് തുടങ്ങി വ്യത്യസ്തത മേഖലകളിലായുള്ള കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ക്യാമ്പയിനിലൂടെ പരിചയപ്പെടുത്തും. ഒരാഴ്ചക്കകം ഒന്നര ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് അരലക്ഷത്തോളം പേരെ കൂടി സ്ഥിരം ഉപഭോക്താക്കളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News