കോഴിക്കോട് ലഹരിപാനീയം നല്‍കി മയക്കിയ ശേഷം നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 2 പ്രതികള്‍ കസ്റ്റഡിയില്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ വിദ്യാർത്ഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ച ശേഷം ലഹരിപാനീയം നല്‍കി മയക്കുകയായിരുന്നു. തുടര്‍ന്ന് ഇരു പ്രതികളും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ദിവസം പുലര്‍ച്ചെ മയക്കം വിട്ടുണര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്. മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിനി സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിയെ ഫോണില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് സ്വന്തം താമസ സ്ഥലത്തേക്ക് പോവുകയുമായിരുന്നു. പിന്നീടാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഗോവിന്ദപുരത്ത് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികള്‍ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്. രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ ഒന്നാം പ്രതി കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here