പെണ്ണുങ്ങളെ ഒരു റൈഡ് പോയാലോ, അതും കെഎസ്ആര്‍ടിസിയില്‍

പ്രിയ പെണ്ണുങ്ങളെ ഒറ്റക്കൊരു റൈഡ് പോകുന്നോ, അതും കെഎസ്ആര്‍ടിസിയില്‍. ഒറ്റക്ക് മാത്രമല്ല പെണ്‍കൂട്ടത്തിനും യാത്ര ആഘോഷിക്കാം. ഒരുദിസത്തെ ചില്‍ഔട്ട് മാത്രമാണെങ്കില്‍ അങ്ങനെ, ഇനി യാത്രയും താമസവും അടക്കമുള്ള ഔട്ടിംഗ് ആണെങ്കില്‍ അങ്ങനെ. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി വിനോദസഞ്ചാര യാത്രകളൊരുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. വനിതാ ദിനത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി പെണ്‍യാത്രകള്‍ ഒരുക്കുന്നത്. മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് പ്രത്യേകയാത്രകള്‍ക്ക് അവസരമുണ്ടാകുക.

വ്യത്യസ്ത പാക്കേജുകളില്‍ സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ 100 ട്രിപ്പുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ യാത്രകള്‍ ഒരുക്കുക. ഇതോടെ ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും കൂട്ടമായും വിനോദയാത്രകള്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു നിശ്ചിത എണ്ണം വനിതകള്‍ക്ക് കൂട്ടമായി ഒരു ബസ് പൂര്‍ണ്ണമായും ബുക്ക് ചെയ്യാനും അവസരമുണ്ട്.

ഒരോ ഡിപ്പോയ്ക്കും അവര്‍ക്ക് ഇഷ്ടമുള്ള പേര് യാത്രക്കിടാം. കോഴിക്കോട് ഡിപ്പോയുടെ യാത്രയുടെ പേര് ‘പെണ്‍കൂട്ടം’ എന്നാണ്. നിലവില്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നായി പലസ്ഥലങ്ങളിലേയ്ക്കായി 700 ബജറ്റ് ടൂറിസം പാക്കേജുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. വനിതായാത്രവാരത്തില്‍ ഈ പാക്കേജുകളില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇതോടെ ഗവി, മൂന്നാര്‍, വാഗമണ്‍, വയനാട്, തിരുവന്തപുരം, വിസ്മയ അമ്യൂസ്‌മെന്റ്, റാണിപുരം, നെല്ലിയാമ്പതി, കുമരകം എന്നിങ്ങനെ പ്രിയപ്പെട്ട നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് യാത്ര പോകാനുള്ള അവസരമാണ് വനിതകള്‍ക്കായി ഒരുങ്ങുന്നത്.

ഒരുദിവസത്തെ യാത്രക്ക് ഒരാള്‍ക്ക് ഭക്ഷണമടക്കം 600 മുതല്‍ 700 രൂപവരെയാണ് ഈടാക്കുന്നത്. ചില സ്ഥലങ്ങളില്‍ പ്രവേശനഫീസടക്കം പരിഗണിച്ചാണ് യാത്രാചെലവ് നിശ്ചയിക്കുന്നത്. അഗതിമന്ദരിങ്ങളിലെയും മറ്റും വനിതാ അന്തോവാസികളെ ഉള്‍പ്പെടുത്തി യാത്രനടത്താനുള്ള ആലോചനയും അധികൃതര്‍ നടത്തുന്നുണ്ട്. ഇത്തരം യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News