ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി എഴുപതിലധികം സ്ഥലങ്ങളിലാണ് എന്‍ഐഎ തിരച്ചിലുകള്‍ നടത്തുന്നത്. ഗുണ്ടാസംഘത്തിനും അവരുടെ ക്രിമിനല്‍ സംഘത്തിനുമെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ഇത് നാലാം തവണയാണ് ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് എന്‍ഐഎ രാജ്യ വ്യാപകമായി റെയ്ഡ് നടത്തുന്നത്. ഇത്തവണ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ദില്ലി, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍ഐഎ റെയ്ഡ്. ഈ സംസ്ഥാനങ്ങളിലെ എഴുപതിലധികം ഗുണ്ടാ സംഘങ്ങളുള്ള സ്ഥലങ്ങളില്‍ എന്‍ഐഎ തിരച്ചിലുകളും റെയ്ഡുകളും നടത്തി വരുകയാണ്.
ഗുണ്ടാസംഘത്തിനും അവരുടെ ക്രിമിനല്‍ സംഘത്തിനുമെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അതേസമയം ഗുജറാത്തിലെ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായി കുല്‍വീന്ദറിന്റെ ഗാന്ധിധാമിലെ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി.
ഇയാള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലവും ലഹരിക്കടത്തുമാണ് റെയ്ഡിന് പിന്നില്‍. രാജ്യത്തെ ലഹരി വ്യാപാരത്തിന് ഗുണ്ട സംഘങ്ങള്‍ സഹായമൊരുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റെയ്ഡുകള്‍ സംഘടിപ്പിച്ചതെന്ന് എന്‍ഐഎ വൃത്തകള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here