ഭൂകമ്പക്കെടുതിയിൽ വലയുന്ന തുർക്കിയിൽ ഇന്നലെ രാത്രി വീണ്ടും ഉണ്ടായ ഭൂചലനത്തിൽ 3 പേർ മരിച്ചു. 200ൽപ്പരം ആളുകൾക്ക് പരുക്കുകൾ സംഭവിച്ചു.
ഇന്നലെ രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്. മുൻപ് ഭൂകമ്പമുണ്ടായ, ഹതായ് പ്രവിശ്യയിലെ ഡെഫ്നെ നഗരമായിരുന്നു പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തകരുകയും ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ആളപായങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ തിരച്ചിലുകളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കൂടുതൽ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയേക്കാമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 47,000 പേര്‍ മരണപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ ഞായറാഴ്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. ലബനൻ, സിറിയ, ഈജിപ്ത്, പലസ്തീന്‍ എന്നീ രാജ്യങ്ങളിലും ഇതിന്റെ തുടര്‍ചലനം ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here