അനില്‍കുമാറിനെതിരെ നിര്‍ണായക തെളിവ്

കൊച്ചി കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനില്‍കുമാര്‍ പണം കൈപ്പറ്റിയത് ഓണ്‍ലൈന്‍ വഴിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും.

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍, പണമിടപാട് നടന്നതായി അറസ്റ്റിലായ ദിവസം തന്നെ പ്രതി അനില്‍കുമാര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓണ്‍ലൈന്‍ വഴിയാണ് അനില്‍കുമാര്‍ 75,000 രൂപ വാങ്ങിയതെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായത്.

സംഭവത്തില്‍ ബാങ്ക് ഇടപാടിന്റെ വിവരങ്ങള്‍ കൂടി പൊലീസ് ശേഖരിച്ചു വരികയാണ്. റിമാന്‍ഡില്‍ കഴിയുന്ന അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. കുട്ടിയുടെ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കുട്ടിയെ കൈമാറിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നതിലും കൂടുതല്‍ വ്യക്തത പൊലീസിന് തേടേണ്ടതുണ്ട്. അതിനിടെ കൂട്ടുപ്രതി കളമശ്ശേരി നഗരസഭാ ജീവനക്കാരി രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here