ദാദസാഹേബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബോളിവുഡിലെ പ്രമുഖ പുരസ്‌കാരമായ ദാദസാഹോബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യ മലയാളി താരമാവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ചിത്രമായ ചുപ്പിലെ മികച്ച പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വ്യാജ ഫിലിം ക്രിട്ടിക്കുകളെ ഉന്മൂലനം ചെയ്യുന്ന കഥാപാത്രമായി ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ചുപ്പ്. നെഗറ്റീവ് റോളിലെ ദുല്‍ഖറിന്റെ അഭിനയമികവാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.

പാന്‍ ഇന്ത്യന്‍ താരം എന്ന നിലയില്‍ ദുല്‍ഖര്‍ നേടിയെടുക്കുന്ന സ്വീകാര്യതയെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതാണ് ബോളിവുഡ് സിനിമയിലെ അഭിനയത്തിന് ലഭിച്ച ഈ പുരസ്‌കാരം.

ആര്‍.ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു ചുപ്പ്.

സണ്ണി ഡിയോള്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തു. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢ കഥാപാത്രത്തെ അഭിനയ മികവുകൊണ്ട് ദുല്‍ഖര്‍ ഗംഭീരമാക്കി. ദുല്‍ഖറിന്റെ ഈ ചിത്രത്തിലെ അഭിനയം പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

പ്രേക്ഷകരുടെ കാഴ്ചയില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളിയിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്ന് താന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ആര്‍.ബല്‍കി നേരത്തെ പറഞ്ഞിരുന്നു. അഭിനയ മികവ് മാത്രം പരിഗണിച്ചാണ് ദുല്‍ഖറിനെ ചുപ്പിലേക്ക് ബല്‍കി തിരഞ്ഞെടുത്തത്. അവാര്‍ഡ് നേട്ടത്തോടെ മികച്ച അഭിനേതാവ് എന്ന നിലയില്‍ ബോളിവുഡില്‍ കൂടുതല്‍ കരുത്താനാവുകയാണ് ദുല്‍ഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News