ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ച; യുഡിഎഫ് നിലപാട് എന്താണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസ്സും തമ്മിലുള്ള ചര്‍ച്ചയില്‍ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തില്‍ യുഡിഎഫും കെപിസിസി പ്രസിഡന്റും നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയെ കുറിച്ച് ലീഗ് ഒരക്ഷരം മിണ്ടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇടത് തുടര്‍ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ടെന്നും ചര്‍ച്ചയെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും ഇക്കാര്യം ഗൗരവത്തില്‍ തന്നെ കാണണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഓര്‍മിപ്പിച്ചു. കേരളം മു‍ഴുവന്‍ ഈ കൂടിക്കാഴ്ചയ്ക്ക് എതിരാണെന്നും കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും മന്ത്രി കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത്, ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നല്‍കിയിട്ടില്ലെന്നും കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷ മനസുള്ളവരാണെന്നും മന്ത്രി പറഞ്ഞു. യു.ഡി എഫിലെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here