ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനി പാക്കിസ്താനിലേക്ക്

ജനനം പാക്കിസ്താനിൽ. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച് താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് മടക്കി അയക്കുന്നു. യുപി സ്വദേശിയെ ഓണ്‍ലൈന്‍ ലുഡോ ഗെയിമിലൂടെ പരിചയപ്പെട്ട് വിവാഹംചെയ്ത ഇഖ്രയുടെ കഥയ്ക്ക് ഒരു സിനിമാക്കഥയുടെ പരിവേഷമുണ്ട്.

ഇഖ്ര ജീവാനി എന്ന പാക്കിസ്താന്‍ യുവതി യുപി സ്വദേശിയായ മുലായം സിംഗിനെ ഓണ്‍ലൈന്‍ ലുഡോ ഗെയിമിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഒടുവില്‍ മുലായത്തിനെ വിവാഹം കഴിക്കാനായി ഇഖ്ര നേപ്പാളിലെത്തുന്നു. മുലായത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇഖ്ര കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ എത്തിയത് 2022 സെപ്തംബര്‍ 19നായിരുന്നു. ഇഖ്രയെ സ്വീകരിക്കാന്‍ മുലായം സിംഗും അവിടെയെത്തി. താമസിയാതെ ഇരുവരും നേപ്പാളില്‍ വച്ച് വിവാഹിതരായി. പിന്നീട് സനോലി അതിര്‍ത്തിയിലൂടെ ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചു. വിസയോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെയായിരുന്നു ഇഖ്രയുടെ ഇന്ത്യയിലേക്കുള്ള യാത്ര.

തുടര്‍ന്ന് ഇരുവരും ബംഗളൂരുവിലെത്തി. രാവ എന്ന വ്യാജപേരിലാണ് ഇഖ്ര അവിടെ താമസിച്ചിരുന്നത്. ഇഖ്ര നിസ്‌കരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില അയല്‍വാസികള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് മുലായം സിംഗിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇഖ്രയുടെ പാക്കിസ്താന്‍ പാസ്‌പോര്‍ട്ട് ലഭിച്ചതോടെ യുവതിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ അട്ടാരി അതിര്‍ത്തി വഴി ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് തിരിച്ചയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News