പാറശ്ശാല ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, കൈക്കൂലിയായി പണവും കോഴിയും

പാറശ്ശാല മൃഗസംരക്ഷണ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മൃഗസംരക്ഷണ വകുപ്പ് ഡോക്ടറില്‍ നിന്നും കൈക്കൂലി ആയി ലഭിച്ച 5,700 രൂപയും ഇറച്ചിക്കോഴിയും കണ്ടെത്തി. മൃഗങ്ങളെയും കോഴികളെയും പരിശോധിക്കാതെ കടത്തി വിടുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന.

ഒരു വനിതാ വെറ്റിനറി ഡോക്ടര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. അര്‍ദ്ധരാത്രിയില്‍ ഈ ഡോക്ടര്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ തന്നെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കോഴികളെയും കൈക്കൂലിയായി ഇവർ വാങ്ങിയിരുന്നു എന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.

കണക്കില്‍പ്പെടാത്ത 5700 രൂപയാണ് വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ രക്തസാമ്പിള്‍ എടുക്കുന്നതിനാണ് കോഴികളെ വാങ്ങിച്ചതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News