ഹിസ്ബുൾ മുജാഹിദിന്റെ ‘ടോപ്പ് കമാൻഡർ’ കൊല്ലപ്പെട്ടു

തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദിന്റെ പ്രധാന പ്രവർത്തകനായ ഇംതിയാസ് അലം കൊല്ലപ്പെട്ടു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്.

അജ്ഞാതന്റെ വെടിയേറ്റാണ് ഇംതിയാസ് അലം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് മാസം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇംതിയാസ് അലമിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. കുപ്‌വാരയിലെ തീവ്രവാദ നുഴഞ്ഞുകയറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ജമ്മുവിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതും ഇംതിയാസായിരുന്നു.

ഹിസ്ബുൾ മുജാഹിദിൻ തലവൻ സയ്ദ് സലാഹുദിന്റെ അടുത്ത അനുയായി ആയാണ് ഇംതിയാസ് അറിയപ്പെട്ടിരുന്നത്. സംഘടനയ്ക്ക് വേണ്ടി കാശ്മീരിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതും ഇയാളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News