ബിബിസി ആസ്ഥാനങ്ങളിൽ നടന്ന റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് ഫൈനാൻഷ്യൽ ടൈംസ്. തങ്ങളെ വിമർശിക്കുന്നവർക്ക് നേരെ ഇത്തരം റെയ്ഡുകൾ നരേന്ദ്ര മോദി ഭരണത്തിൽ പതിവാകുകയാണെന്ന് ഫൈനാൻഷ്യൽ ടൈംസ് പറയുന്നു.
ഫൈനാൻഷ്യൽ ടൈംസിന്റെ ‘ഒപ്പീനിയൻ’ കോളത്തിലൂടെയാണ് നരേന്ദ്ര മോദിക്കും റെയ്ഡിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘ബിബിസി ഡോക്യൂമെന്ററി പിൻവലിക്കാൻ നരേന്ദ്രമോദി സർക്കാർ പലവഴികളിലൂടെ ശ്രമിച്ചു. എന്നാൽ ജനങ്ങൾ അത് കാണുക തന്നെ ചെയ്‌തു. ധനകാര്യമന്ത്രാലയം പലയാവർത്തി റെയ്ഡിലെ സർക്കാർ പങ്ക് നിഷേധിച്ചു. എന്നാൽ അവ പുറത്തുവരികതന്നെ ചെയ്തു’; ലേഖനത്തിൽ പറയുന്നു.
മോദിക്ക് കീഴിലെ മാധ്യമങ്ങളുടെ അവസ്ഥ തുർക്കിയ്ക്കും ഹംഗറിയ്ക്കും സമാനമാണെന്നും ലേഖനത്തിൽ പറയുന്നു. അംബാനിയെയും അദാനിയെയും തുടങ്ങി, മോദിക്കാലത്തെ ചങ്ങാത്തമുതലാളിത്തത്തെയും വിമർശിക്കുന്ന ലേഖനം, രാജ്യത്തെ ഞെരുങ്ങുന്ന മാധ്യമസ്വാതന്ത്ര്യത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ ഇന്ത്യയിൽ ഭൂരിഭാഗം മാധ്യമങ്ങളും കോർപ്പറേറ്റ് വരുതിയിലാണ്. അല്ലാത്ത മാധ്യമങ്ങളെ റെയ്ഡിലൂടെയും അക്രമങ്ങളിലൂടെയും കീഴ്പ്പെടുത്താമെന്ന വിചാരം ഇന്ത്യയെ പിന്നോട്ടടിക്കുന്നുവെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here