ഒമ്പതാം ക്ലാസുകാരനായ ആദിത്യ ഒരു കാത്തിരിപ്പിലാണ്. പൂമ്പാറ്റയെപ്പോലെ പറക്കാനും കൂട്ടുകാരുമായി ചിരിച്ചുകളിക്കാനും തന്നെ സഹായിക്കുന്ന ആ ഒരാളിനെ ! എപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ച ആദിത്യയ്ക്ക് സ്റ്റെം സെല്‍ ദാതാവിനെ ആവശ്യമുണ്ട്. ആ ഒരാളാകട്ടെ, പതിനായിരത്തിൽ ഒരുവനും !
രോഗം മാറാനുള്ള ഒരേയൊരു പ്രതിവിധി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. അതിനായാണ് ആദിത്യൻ ആ ഒരാളെ കാത്തിരിക്കുന്നത്. അനുയോജ്യനായ വ്യക്തി പതിനായിരത്തിൽ ഒരാളെ ഉണ്ടാകൂ എന്നതിനാൽ ഇതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ് കുടുംബം. ഇതിനായി ആളുകൾ കൂട്ടമായെത്തി സാമ്പിളുകൾ ഒത്തുനോക്കണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.
എറണാകുളം കലൂരിലെ പൊറ്റക്കുഴി ലിറ്റിൽ ഫ്‌ളവർ ചർച്ച് ഓഡിറ്റോറിയത്തിൽ, ഫെബ്രുവരി 26നാണ് പരിശോധന നടക്കുക. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന പരിശോധനയിൽ 18 മുതൽ 50 വയസ്സിനുള്ളിലുള്ള ആർക്കുവേണമെങ്കിലും സാമ്പിൾ ഒത്തുനോക്കാവുന്നതാണ്. അത്തരത്തിൽ അനുയോജ്യമായ സാമ്പിൾ കണ്ടെത്തിയാൽ ലളിതമായ മാർഗങ്ങളിലൂടെ തന്നെ ധാനം ചെയ്യാവുന്നതാണ്.
ആദിത്യ എളമക്കര ഭവൻസ് സ്കൂൾ വിദ്യാർത്ഥിയാണ്. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ആദിത്യയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനുകളടക്കം നടന്നുവരുന്നുണ്ട്. കൊച്ചിയിൽ 26 ന് നടക്കുന്ന പരിശോധന ക്യാമ്പയിനിൽ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരുമെന്ന പ്രതീക്ഷയിലാണ് ആദിത്യയുടെ കുടുംബം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here