സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച കേസില്‍ അയല്‍വാസി പിടിയില്‍

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച കേസില്‍ അയല്‍വാസി പിടിയില്‍. നേരത്തെ ലഹരി വില്‍പ്പന കേസില്‍ ഉള്‍പ്പെട്ട ആളാണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതില്‍ ഉള്‍പ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് നിലവില്‍ പിടിയിലായത്. ലഹരി വില്‍പ്പനയ്ക്ക് ഇയാള്‍ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു.

ലഹരിക്കടത്ത് സംഘം കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇരകളാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാര്‍ക്കോട്ടിക്‌സെല്‍ എസിപിയുടെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം അഴിയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച കേസ് മനുഷ്യാവകാശകമ്മീഷന്റെ പൊലീസ് വിഭാഗം അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News