കരിങ്കൊടി പ്രതിഷേധം: പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി

കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

പെരുമ്പാവൂര്‍ സ്വദേശിയായ സാം ജോസഫാണ് ഹര്‍ജിക്കാരന്‍. കരിങ്കൊടി പ്രതിഷേധം നടത്തി നടപടി നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരം ലഭ്യമാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News