ഹക്കീം ഫൈസി അദൃശ്ശേരിയുമായി സാദിഖലി തങ്ങള്‍ വേദി പങ്കിട്ടത് യാദൃശ്ചികമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം വേദിപങ്കിട്ടു എന്നത് ദുഷ്പ്രചാരണമാണെന്നും സമസ്തയുമായി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്തയുടെ തീരുമാനങ്ങളെ ലീഗ് തള്ളിപ്പറയില്ല. ഏതെങ്കിലും കാര്യങ്ങളില്‍ ഭിന്നത ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്തു പരിഹരിക്കും. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസ്സും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ല എന്നതാണ് ലീഗിന്റെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത്.
എസ്‌വൈഎസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് സാദിഖലി തങ്ങള്‍. ഹക്കീം ഫൈസി ജനറല്‍ സെക്രട്ടറിയായ സിഐസി നേരിട്ട് തുടങ്ങിയ സ്ഥാപനമാണ് നാദാപുരത്തെ കോളേജ്. ഹക്കീം ഫൈസി സിഐസി ഭാരവാഹിയായി തുടരുന്ന സാഹചര്യത്തിലായിരുന്നു സമസ്തയുടെ നടപടി. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസുമായുള്ള എല്ലാ ബന്ധവും കഴിഞ്ഞ ദിവസം സമസ്ത ഉപേക്ഷിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സമസ്ത യുവജന വിഭാഗമായ എസ്ഐഎസ്, ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന കര്‍ശന നിര്‍ദ്ദേശം സാദിഖലി തങ്ങള്‍ക്ക് നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here