നാല് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ഹൈദരാബാദില്‍ നാല് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച അംബേര്‍പട്ടിലാണ്  മനുഷ്യ മനസാക്ഷിയെ  ഞെട്ടിച്ച  സംഭവം അരങ്ങേറിയത്. വഴിയോരത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ നായ്ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ വസ്ത്രങ്ങള്‍ കടിച്ചുപറിച്ച ശേഷം കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. നായ്ക്കള്‍ കുട്ടിയെ കടിച്ച് പിടിച്ച് മറ്റൊരു ഭാഗത്തേക്ക് വലിച്ചിഴക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം.

കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും ഉദ്യോഗസ്ഥര്‍ സ്ഥരീകരിച്ചു. അതേസമയം, നിരവധി തവണ പരാതി നല്‍കിയെങ്കിലും തെരുവുനായകളുടെ ആക്രമണം തടയാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തെരുവ് നായ്ക്കളുടെ ആക്രമണം തടയുന്നതിനാവശ്യമായ നടപടി സ്വീകരിച്ചെന്ന് അധികൃതര്‍  വ്യക്തമാക്കി. നേരത്തെ ഗുജറാത്തിലെ സൂറത്തിലും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ്  കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News