ഐഫോൺ 15 ലേലത്തിൽ വിറ്റുപോയത് 52 ലക്ഷം രൂപയ്ക്ക് !!

ഇന്നത്തെക്കാലത്ത് ഐഫോൺ ആളുകൾക്ക് ഒരു ഹരമാണ്. ആപ്പിളിന്റെ പ്രധാന വരുമാനം തന്നെ ഐഫോൺ വിൽപ്പനയിലൂടെയാണ് ഉണ്ടാകുന്നത്. അതില്‍ നിന്നുതന്നെ എത്രത്തോളം ആളുകളാണ് ഐഫോൺ  വാങ്ങുന്നതെന്ന് നമുക്ക് ഊഹിക്കാനാകും. ഇപ്പോൾ പുതിയ സീരീസായ ഐഫോൺ 15ന്റെ ഒരു വാർത്തയാണ് വൈറലായിരിക്കുന്നത്.

പുതിയ ഐഫോൺ സീരീസായ ഐഫോൺ 15 ലേലത്തിൽ വിറ്റുപോയിരിക്കുന്നത് 52 ലക്ഷം രൂപയ്ക്കാണ് ! സീരീസ് ഇനിയും ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല എന്നുകൂടി ഓർക്കണം. അതിനുമുമ്പേയാണ് ഈ ചൂടൻ വിൽപ്പന. ന്യൂ ജേഴ്സിയിലുള്ള കാരൻ ഗ്രീൻ എന്ന വ്യക്തിയാണ് റെക്കോർഡ് തുകയ്ക്ക് ഐഫോൺ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

2500 യു.എസ് ഡോളറിലാണ് ലേലം ആരംഭിച്ചത്. ഇത്രയും വലിയ തുകയ്ക്ക് ലേലം അവസാനിച്ചതിൽ ഐഫോൺ അധികൃതർ തന്നെ  അമ്പരപ്പിലാണ്. 2022ൽ 32 ലക്ഷം രൂപയ്ക്ക് ഐഫോൺ വിറ്റുപോയതായിരുന്നു മുൻപത്തെ റെക്കോർഡ്. ആ റെക്കോർഡാണ് കാരൻ ഗ്രീൻ 20 ലക്ഷം കൂടുതൽ നൽകി തകർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News