മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടനിര്‍മ്മാണം, സുപ്രീംകോടതി 28ന് വാദം കേള്‍ക്കും

മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അടുത്തമാസം 28ന് സുപ്രീംകോടതി വാദം കേള്‍ക്കും. നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയമലംഘനത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കി നല്‍കാന്‍ അമിക്കസ് ക്യൂറിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് തോട്ടത്തില്‍ രാധാകൃഷ്ന്‍ അധ്യക്ഷനായ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചത്.

മരടിലെ അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികള്‍ക്കാണോ എന്ന് കണ്ടെത്താനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

തീരദേശ ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിലെയും മരട് മുന്‍സിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്‍ക്കാണെന്ന് സമിതി കണ്ടെത്തിയിരുന്നു. അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ ആയവരോട് സ്വീകരിക്കേണ്ട നടപടികള്‍ കോടതിക്ക് സ്വീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ തോട്ടത്തില്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കോടതി ഫെബ്രുവരി 28ന് വാദം കേള്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News