പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. പ്രദേശത്തെ രണ്ട് പശുക്കളെയാണ് പുലി കൊന്നത്. മലമ്പുഴ, കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത, വീരന്‍ ദമ്പതികളുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറയുകയായിരുന്നു.
അതേസമയം, പാലക്കാട് മുതലമടയിലും പുലിയിറങ്ങി വളര്‍ത്തുനായയെ ആക്രമിച്ചു. കള്ളിയന്‍പാറ പാത്തിപ്പാറയില്‍ ജയേഷിന്റെ നായയെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അട്ടപ്പാടി അഗളി ഷോളയൂര്‍ നിവാസികളും പുലിപ്പേടിയിലാണ്. രണ്ടു മാസത്തിനിടെ പ്രദേശത്ത് ഏഴോളം പശുക്കളെയാണ് പുലി കൊന്നൊടുക്കിയത്.
ഇതോടെ, കന്നുകാലി വളര്‍ത്തലിലൂടെ ഉപജീവനം നടത്തുന്ന നാട്ടുകാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പശുക്കളെ പുലി കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ ഉപജീവനവും മുടങ്ങുമെന്ന പേടിയിലാണ് ഗ്രാമവാസികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here