വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവ്

തൃശൂരില്‍ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമില്‍വച്ച് പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവും 45000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനെയാണ് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2014 അദ്ധ്യയന വര്‍ഷാരംഭത്തിലാണ് കേസിനാസ്പദമായ സംഭവം. ഫസ്റ്റ് ബഞ്ചില്‍ ഒന്നാമതിരുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 16 സാക്ഷികളെ വിസ്തരിക്കുകയും, 18 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിരത്തുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News