യുക്രൈൻ യുദ്ധത്തിൽ യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും നാറ്റോയെയും വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങൾ തുടങ്ങിവച്ചതാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പുടിൻ പറഞ്ഞു.
‘ഈ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങൾ തുടങ്ങിവച്ചതാണ്. ഞങ്ങൾ അതവസാനിപ്പിക്കാൻ ശ്രമിക്കുന്നു. ചെറിയ ഒരു പ്രാദേശിക പ്രശ്നത്തെ അവർ ഒരു യുദ്ധമാക്കി മാറ്റി. റഷ്യയെ യുദ്ധത്തിൽ കീഴടക്കാൻ സാധിക്കില്ല എന്നവർക്കറിയാം. അതുകൊണ്ടുതന്നെ തെറ്റായ പ്രചാരണങ്ങൾ നടത്തിയും ചരിത്രത്തെ വളച്ചൊടിച്ചും അവർ നമുക്കെതിരെ തിരിയുകയാണ്’, പുടിൻ രാജ്യത്തെ സൈനികരെയും മുതിർന്ന ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഒന്നാം വാർഷികം, യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കീവ് സന്ദർശനം എന്നിവയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ വാക്കുകളെന്നാണ് വിശകലനം. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 25ന് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ തീവ്രത താരതമ്യേന കുറഞ്ഞിട്ടുണ്ടെന്നല്ലാതെ പൂർണമായും അവസാനിച്ചിട്ടില്ല. അതിനിടെയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം രഹസ്യമായി യുക്രൈൻ തലസ്ഥാനമായ കീവ് സന്ദർശിച്ചത്. സന്ദർശനത്തിന്റെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here