ദുരന്തഭൂമിയില്‍ പിറന്ന പ്രതീക്ഷ; ‘അയ’യെ ദത്തെടുത്ത് അമ്മാവന്‍

ദുരന്തഭൂമിയില്‍ പ്രതീക്ഷയുടെ മറുവാക്കായി പിറന്ന ‘അയ’ എന്ന കുഞ്ഞിന്റെ മുഖം ഏവരുടെയും മനസ്സില്‍ മായാതെ കിടക്കുന്നുണ്ടാകും. പിറന്നപ്പോള്‍ തന്നെ അമ്മയെയും സഹോദരങ്ങളെയും നഷ്ടമായ അയക്ക് ആശുപത്രി അധികൃതരാണ് ഈ പേര് നല്‍കിയത്. അറബിയില്‍ ‘അത്ഭുതം’ എന്നാണ് ഈ പേരിനര്‍ത്ഥം. കൊച്ചു അയയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കുഞ്ഞിന്റെ പിതാവിന്റെ അമ്മാവന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, കുഞ്ഞിനെ അവളുടെ അമ്മാവന്‍ ഖലീല്‍ അല്‍ സവാദിയും ഭാര്യയും ദത്തെടുത്തുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മരിച്ചുപോയ അമ്മയുടെ ഓര്‍മ്മയ്ക്ക് അവര്‍ കുഞ്ഞിന് ‘അഫ്ര’ എന്ന് പേരും നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘അവള്‍ ഇപ്പോള്‍ എന്റെ മക്കളില്‍ ഒരാളാണ്. അവളെയും എന്റെ മക്കളെയും ഞാന്‍ വേര്‍തിരിക്കില്ല. എന്റെ മക്കളേക്കാള്‍ അവളെനിക്ക് പ്രിയപ്പെട്ടതായിരിക്കും, കാരണം അവള്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓര്‍മ്മ നിലനിര്‍ത്തും’ ഖലീല്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും നാല് സഹോദരങ്ങളെയും ദുരന്തത്തില്‍ അഫ്രയ്ക്ക് നഷ്ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News