പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്റെ നടപടിക്കെതിരെ സീതാറാം യെച്ചൂരി

രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിന്റെ നടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭാ അധ്യക്ഷന്‍ പ്രിവിലേജസ് കമ്മിറ്റിക്ക് പരാതി അയക്കുന്നത് ഇതാദ്യമായാണ്. ഇതിന്  കാരണമായി അദ്ദേഹം പറയുന്നത് അംഗങ്ങള്‍ ദിവസവും 267 നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നു എന്നാണ്. എന്നാല്‍ എംപിമാര്‍ക്ക് ദിവസവും 267 നോട്ടീസ് നല്‍കാമെന്ന് ചട്ടം പറയുന്നുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു.

കേരളത്തില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രി മോദിയോ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രണ്ടാംഘട്ട ബജറ്റ് സമ്മേളനം മാര്‍ച്ച് 13ന് ആരംഭിക്കാനിരിക്കെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള സഭാ അധ്യക്ഷന്റെ നീക്കം. അതേസമയം രണ്ടാംഘട്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം അദാനി ഓഹരി തട്ടിപ്പ് വിഷയവും ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡും  ഭരണപക്ഷത്തിനെതിരായ ആയുധമാക്കുമെന്നതില്‍ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News