പാര്‍ലമെന്റിലെ ശിവസേന ഓഫീസും പിടിച്ച് ഷിന്‍ഡെ വിഭാഗം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയതിന് പിന്നാലെ ശിവസേനയുടെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും കയ്യടക്കുകയാണ് ഏക്ദാഥ് ഷിന്‍ഡെ വിഭാഗം. യത്ഥാര്‍ത്ഥ ശിവസേന ഷിന്‍ഡെ വിഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എല്ലാ ഓഫീസ് സംവിധാനങ്ങളും പിടിച്ചെടുക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ശിവസേന ഓഫീസ് ഷിന്‍ഡെ വിഭാഗം ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസ് മുറിയും ഉദ്ദവ് താക്കറെയ്ക്ക് നഷ്ടമാകുന്നത്.

പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ അവകാശവാദം ഉന്നയിച്ച് ലോക്‌സഭാ അംഗം രാഹുല്‍ ഷെവാലെ ലോക്‌സഭാ സെക്രട്ടറിയേറ്റിന് കത്തയച്ചിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കുന്നതായി ലോക്‌സഭാ സെക്രട്ടറിയേറ്റ് അറിയിച്ചു. പാര്‍ലമെന്റിലെ 128-ാം നമ്പര്‍ മുറിയാണ് ശിവസേനയ്ക്ക് നല്‍കിയിരുന്നത്.

നേരത്തെ ഇതില്‍ ഷിന്‍ഡെ വിഭാഗം തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് രണ്ട് വിഭാഗത്തിനും ഓഫീസ് ഉപയോഗിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ത്ഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഓഫീസ് ഔദ്യോഗിക നേതൃത്വത്തിന് നല്‍കുകയായിരുന്നു. ലോക്‌സഭയില്‍ ശിവസേനയ്ക്കുള്ള 19 എംപിമാരില്‍ 13 പേരും ഷിന്‍ഡെ വിഭാഗക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News