സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ അടി; വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കർണാടകയിൽ വനിതാ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിന്  ക്ലൈമാക്‌സ് നൽകി സർക്കാർ. രണ്ട് വനിതാ ഉദ്യോഗസ്ഥരെയും പോസ്റ്റിങ്ങ് നൽകാതെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. രൂപ മുട്ഗിൽ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയും രോഹിണി സിന്ധൂരി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥയും തമ്മിലാണ് സാമൂഹികമാധ്യമങ്ങളിൽ പൊരിഞ്ഞ അടി നടന്നത്.

രൂപ തന്റെ ഫേസ്ബുക്ക് പേജിൽ രോഹിണിയുടെ സ്വകാര്യചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും, രോഹിണി ഈ ചിത്രങ്ങൾ മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പങ്കുവെച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രോഹിണി ശക്തമായി രംഗത്തുവന്നു. തുടര്‍ന്ന് സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. പരസ്പരം ഭ്രാന്തിയെന്നും കഴിവുകെട്ടവരെന്നും വിശേഷിപ്പിച്ചായിരുന്നു ഉഗ്രൻ അടി അരങ്ങേറിയത്.

അടി കലശലായതോടെയാണ് സർക്കാർ ഇടപെട്ടത്. ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അപലപിച്ചും കർശനമായ താക്കീത് നൽകിക്കൊണ്ടും കർണാടകത്തിലെ ആഭ്യന്തരമന്ത്രി അറക ജ്ഞാനേന്ദ്ര രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News