എസ്.ജയശങ്കര്‍ പറയുന്നു ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന്

രാജ്യത്ത് വലിയ വിവാദങ്ങളുണ്ടാക്കിയ ബിബിസി ഡോക്യുമെന്ററി വെറുതെ ഉണ്ടായതല്ലെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ അഭിപ്രായം. ഡോക്യുമെന്ററിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. രാജ്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്താന്‍ വേണ്ടിയാണ് ബിബിസി ഡോക്യുമെന്ററി തയ്യാറാക്കപ്പെട്ടത്. ഡോക്യുമെന്ററിക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ ബിബിസി എന്തുകൊണ്ട് 1984ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് മൗനം പാലിക്കുന്നുവെന്ന് ജയശങ്കര്‍ ചോദിച്ചു.

ചൈന അതിര്‍ത്തിയില്‍ ഇന്ത്യ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തെ മന്ത്രി പരിഹസിച്ചു. ചൈന അതിര്‍ത്തിയിലേക്ക് രാഹുല്‍ ഗാന്ധിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി തുറന്നടിച്ചു. അതിര്‍ത്തി വിഷയത്തില്‍ വ്യക്തമായ നിലപാട് ഇന്ത്യയ്ക്കുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യന്‍ മണ്ണിലേക്ക് ചൈന എത്തിയത് 1958ലും 1962ലുമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അന്ന് ചൈന കയ്യേറി. അതിന് കാരണം നരേന്ദ്രമോദി ആണെന്നാണോ കോണ്‍ഗ്രസ് പറയുക എന്ന് ജയശങ്കര്‍ ചോദിച്ചു.

1988ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബീജിങ്ങിലേക്ക് പോയി. അതിനു ശേഷം ചൈനയുമായി രണ്ട് കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. അതൊക്കെ തെറ്റാണെന്ന് പറയാനാകില്ല. കാരണം അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ കാലത്തും നടപടികള്‍ ഉണ്ടായിട്ടുള്ളത് എന്നും ജയശങ്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News