നാഗാലാന്റിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അവകാശവാദം. 2024ല്‍ രാജ്യം ഭരിക്കുക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിച്ചുകൊണ്ടുവന്ന് ബിജെപിയെ നേരിടും. ഇതിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തിവരികയാണ്. ഒരു വശത്ത് ജനാധിപത്യത്തെ കുറിച്ചും ഭരണഘടനാ അവകാശങ്ങളെ കുറിച്ചും സംസാരിക്കുകയും മറുവശത്ത് നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദി. ജനാധിപത്യപരമായ സമീപനങ്ങളല്ല, മറിച്ച് ഏകാധിപതിയുടെ ശൈലിയാണ് നരേന്ദ്രമോദിയുടേത്’, മല്ലികാര്‍ജ്ജുന ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
2024-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍ ജനാധിപത്യവും ഭരണഘടനാ അവകാശങ്ങളും പൂര്‍ണമായി ഇല്ലാതാകും. അതിനെ പ്രതിരോധിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങുകയാണ്. അതിനാല്‍ 2024-ല്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here