തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മച്ചാട് മാമാങ്കത്തിന് മാറ്റ് കൂട്ടാന്‍ ‘മച്ചാട് മാമാങ്കപ്പെരുമ’ എന്ന ഉത്സവഗാനമെത്തി. വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ പ്രകാശനം മച്ചാട് തിരുവാണിക്കാവ് ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്നു. ഉത്സവ കമ്മിറ്റി ഭാരവാഹിയായ കെ. രാമചന്ദ്രന്‍, അനില്‍ ചേറ്റുട്ടിക്ക് പോസ്റ്റര്‍ നല്‍കി. രഘു പാലിശ്ശേരി, എംവി. പ്രവീണ്‍, പികെ. രാമചന്ദ്രന്‍, രാജശേഖരന്‍ കടമ്പാട്ട്, ഡോ പി. സജീവ്കുമാര്‍, ഡോ. രാധിക എം, സുരേഷ് മച്ചാട്, പി. രഘുനാഥ്, ചന്ദ്രന്‍, ബിന്ദു അനില്‍, ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മാമാങ്കത്തിലെ മുഴുവന്‍ ചടങ്ങുകളും ആചാരങ്ങളും ക്ഷേത്രചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഗാനം രചിച്ചിരിക്കുന്നത് കവിയും ഗാനരചയിതാവുമായ ഡോ. പി. സജീവ് കുമാര്‍ ആണ്. സിനിമാ പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി ആലപിച്ചിരിക്കുന്ന ഈ ആല്‍ബത്തിന് വിനോദ് എം രവി ക്യാമറയും സുദീപ് എഡിറ്റിംഗും നിര്‍വഹിച്ചു. മാമാങ്കത്തിലെ എല്ലാ ദേശങ്ങളെയും ചടങ്ങുകളെയും ഈ ഗാനത്തില്‍ മനോഹരമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here