ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, അദാനിക്ക് 11 ലക്ഷം കോടിയുടെ നഷ്ടം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിട്ടത് വന്‍ തകര്‍ച്ച. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വിപണിമൂല്യത്തില്‍ അദാനി ഗ്രൂപ്പിന് നേരിട്ട തിരിച്ചടിയാണ് ഇതിന് കാരണം. നിലവില്‍ വിപണിമൂല്യത്തില്‍ 100 ബില്യണ്‍ ഡോളറില്‍ താഴെയുള്ള കമ്പനിയായി അദാനി ഗ്രൂപ്പ് ഒതുങ്ങി.

അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണി മൂല്യം വര്‍ധിപ്പിച്ചത് കണക്കുകളില്‍ കൃത്രിമം കാണിച്ചാണെന്ന റിപ്പോര്‍ട്ട് ജനുവരി 24-നാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിടുന്നത്. ശേഷം തുടര്‍ച്ചയായ തിരിച്ചടിക്കായിരുന്നു ഓരോ ദിവസവും അദാനി ഗ്രൂപ്പ് സാക്ഷ്യംവഹിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 10 അദാനി കമ്പനികളുടെ ഓഹരി മൂല്യം 55 ശതമാനം ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന ദിവസം വിപണി മൂല്യം 19.2 ലക്ഷം കോടിയായിരുന്നത് ഒരു മാസത്തിനിടയില്‍ പകുതിയില്‍ താഴെയായി തകര്‍ന്നടിഞ്ഞു. ഫെബ്രുവരി 21 ആയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം വെറും 8.2 ലക്ഷം കോടി രൂപ മാത്രമാണ്.

അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത് അദാനി ടോട്ടല്‍ ഗ്യാസിനാണ്. 3.30 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദാനി ടോട്ടല്‍ ഗ്യാസിന് മാത്രം ഉണ്ടായത്. ജനുവരി 24-ലെ കണക്ക് അനുസരിച്ച് 4.27 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനി നിലവില്‍ 96,656.81 കോടി രൂപയായി കുറഞ്ഞു. അതായത് 77 ശതമാനത്തിന്റെ നഷ്ടം അദാനി ടോട്ടല്‍ ഗ്യാസിന് മാത്രം ഉണ്ടായി. അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്‍റര്‍പ്രൈസസ് എന്നിവയ്ക്ക് ഒരു മാസത്തിനിടെയുണ്ടായ നഷ്ടം ഓരോന്നിനും 2 ലക്ഷം കോടി രൂപയിലധികമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News